വിവാഹപൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം
ദാമ്പത്യത്തെ പവിത്രമായി കണ്‍ുകൊണ്‍ിരുന്നവരാണ് മലയാളികള്‍. പക്ഷേ തലമുറകളുടെ ചിന്താഗതിക്കും ജീവിതരീതിക്കും മാറ്റം വന്നപ്പോള്‍ അവിടെ പൊരുത്തങ്ങളെക്കാള്‍ കൂടുതല്‍ പൊരുത്തക്കേടുകള്‍ വന്നുതുടങ്ങി. അണ്‍ര്‍സ്റ്റാന്‍ഡിംഗ് എന്നത് അഡ്ജസ്റ്റ്മെന്‍റിലേക്ക് വഴിമാറി. പരസ്പരം മനസിലാക്കാനോ പ്രശ്നങ്ങള്‍ ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്തു പരിഹരിക്കാനോ ശ്രമിക്കാത്ത യുവതലമുറ ആര്‍ക്കും എപ്പോഴും ഒഴിഞ്ഞുപോകാവുന്ന കൂട്ടുകച്ചവടത്തിന്‍റെ അവസ്ഥയിലേക്കു കുടുംബബന്ധങ്ങളെ കൊണ്‍െത്തിക്കുകയാണ്. ചെറിയപ്രശ്നങ്ങള്‍ ഉണ്‍ായാല്‍പോലും വിവാഹമോചനത്തിനു മുതിരുകയും വിവാഹബന്ധങ്ങളുടെ തകര്‍ച്ച തീരെ ഗൗരവമല്ലാതായി മാറുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് ഏറെ പ്രസക്തമാവുകയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവരെ അതിന് സജ്ജരാക്കുകയാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗ് കൊണ്‍് ഉദ്ദേശിക്കുന്നത്. വിവാഹം നിയമപരമായി മാത്രം ഒരുമിക്കാന്‍ കഴിയുന്ന ഒന്നാണെങ്കിലും ശാരീരികവും മാനസികവുമായ ഐക്യമാണ് വിവാഹജീവിതത്തിനു അടിത്തറ ഒരുക്കുന്നത്. അതിനുവേണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം ഉള്ളില്‍പതിഞ്ഞുപോയ സംശയങ്ങള്‍ ദൂരീകരിക്കാനും കുടുംബജീവിതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വന്നുചേരാനിടയുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്‍ രീതികളെക്കുറിച്ചും സംതൃപ്ത ദാമ്പത്യജീവിതത്തെക്കുറിച്ചും കുട്ടികളുടെ പരിചരണത്തെക്കുറിച്ചുമെല്ലാം വേണ്‍ത്ര അറിവുപകരാനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് സഹായകരമാകും.
പെരുകുന്ന വിവാഹമോചനങ്ങള്‍
ഇന്ത്യയുടെ വിവാഹമോചന തലസ്ഥാനമെന്ന വിശേഷണം കേരളം കൊണ്‍ുനടക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളേറെയായി. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി രണ്‍ായിര ത്തോളം ദമ്പതികള്‍ വിവാഹമോചിതരാകുന്നുവെന്നാണ് കുടുംബകോടതികള്‍ ലഭ്യമാക്കുന്ന കണക്ക്. ഇതിന്‍റെ എത്രയോ ഇരട്ടി വിവാഹമോചന കേസുകളാണ് കുടുംബകോടതികളില്‍ കെട്ടിക്കിടക്കുന്നത്. മൂന്നുവര്‍ഷം മുമ്പുവരെ ഇത് ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയിലായിരുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകള്‍ പരിശോധിച്ചാല്‍ പലതിലും അടിസ്ഥാനമില്ലാത്തതും പ്രാധാന്യമില്ലാത്തതുമായ കാരണങ്ങളിലാണ് വിവാഹ മോചനം നടന്നിരിക്കുന്നതെന്നു കാണാം. കേരളത്തില്‍ വിവാഹമോചനത്തിനുവേണ്‍ി ഏറ്റവും കൂടുതല്‍ കോടതിയില്‍ കയറിയിറങ്ങുന്നത് 18നും 35നും മധ്യേ പ്രായമുള്ളവരാണ്. പ്രൊഫഷണലുകളും വിദ്യാസമ്പന്നരായവരുമാണ് ഇതില്‍ കൂടുതലും.
വിവാഹമോചനങ്ങള്‍ പെരുകുന്നതിന്‍റെ ചില കാരണങ്ങള്‍:
* വിവാഹജീവിതത്തോടുള്ള പ്രതിബദ്ധതക്കുറവ്
* ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്‍റെ അഭാവം.
* പങ്കാളിയെ അവഗണിക്കല്‍.
* ഈഗോയും പരസ്പരം അംഗീകരിക്കുന്നതിലുള്ള താല്‍പര്യമില്ലായ്മയും.
* ലൈംഗികമായ പൊരുത്തക്കേടുകളും പരസ്പരവിശ്വാസക്കുറവും.
* മദ്യം അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം.
* ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമം.
* പ്രശ്നങ്ങള്‍ പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ ഉള്ള കഴിവില്ലായ്മ.
* വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങളിലുള്ള വൈരുദ്ധ്യം.
* കുടുംബത്തെ മുന്നോട്ടു നയിക്കുന്നതില്‍ ഉണ്‍ാകുന്ന വിഭിന്നമായ പ്രതീക്ഷകള്‍.
* സാമ്പത്തിക പ്രശ്നങ്ങള്‍.
* ബൗദ്ധികമായ പൊരുത്തക്കേടുകളും കാര്‍ക്കശ്യസ്വഭാവവും.
* മനോരോഗങ്ങള്‍.
* മതപരമായ വിശ്വാസങ്ങളിലെ വ്യത്യാസം.
* സംസ്കാരത്തിലെയും ജീവിതരീതിയിലെയും വൈരുദ്ധ്യങ്ങള്‍.
യഥാസമയം ഒരുമിച്ചിരുന്നു സംസാരിച്ചോ ചര്‍ച്ചചെയ്തോ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണു കൂടുതല്‍ വഷളാക്കി വേര്‍പിരിയലിന്‍റെ വക്കിലേക്ക് കൊണ്‍െത്തിക്കുന്നത്. നിസ്സാര കാരണങ്ങളുടെ പേരിലാണു ഭൂരിഭാഗം പേരും പിരിയാന്‍ തീരുമാനമെടുക്കുന്നത്. പലര്‍ക്കും പിരിയുന്നതില്‍ അല്‍പംപോലും സങ്കടമില്ലെന്നതാണ് മറ്റൊരു വസ്തുത. ജീവിതത്തെ നിസാരവത്കരിക്കുകയാണ് ഇവര്‍. ഒരു ദിവസം പോലും ഒരുമിച്ച് ജീവിച്ചിട്ടില്ലാത്ത ആളുകള്‍പോലും വിവാഹ മോചനത്തിന് ഒരുങ്ങുന്നകാലമാണിത്. വിദ്യാഭ്യാസപരമായും സാമൂഹികമായും മാറ്റമുണ്‍ായെങ്കിലും ഭദ്രമായൊരു കുടുംബാന്തരീക്ഷം കൊണ്‍ുപോകാനുള്ള പക്വത പലര്‍ക്കുമില്ല എന്നതാണ് ഇത്തരം നീക്കങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്‍ുതന്നെ, ചെറിയ മത്സരപരീക്ഷകള്‍ക്കുപോലും വന്‍തയ്യാറെടുപ്പ് നടത്തുന്നവര്‍ വിവാഹജീവിതം എന്ന വലിയ പരീക്ഷക്കുവേണ്‍ി മാനസികമായ എന്തുതയ്യാറെടുപ്പ് നടത്തുന്നുവെന്നു സ്വയം ചിന്തിച്ചുനോക്കുന്നതും ഈ അവസരത്തില്‍ നന്നായിരിക്കും.